My Blog List

Sunday 7 August 2011

ഗീതയിലെ യുദ്ധനിരാസം : ഒരു പകല്‍ക്കിനാവ് part II

"കൃഷ്ണന്‍ ഒഴികെയുള്ളവരുടെ   ധര്‍മനീതികള്‍  മാറുന്നു." എന്ന്  സ്വാമി നിര്‍മലാനന്ദഗിരി  പറയുന്നു. 

       ഒന്നിനോട് നമ്മുക്കുള്ള മമത അതിന്റെ കുറവുകളെ അദൃഷ്ടങ്ങ ളാക്കിക്കളയുന്നു.  അല്പമഹത്വവും  ഒരുപക്ഷെ നികൃഷ്ടതപോലും മഹത്വമായി അനുഭവപ്പെട്ടെക്കാം.  മമതയാണ്‌ അതിനടിസ്ഥാനം.  ഇത് തന്നെയാണ് കൃഷ്ണന്റെ കാര്യത്തില്‍ സ്വാമിയ്ക്കും ഭവിക്കുന്നത്. ഉത്തരം മുന്‍കൂട്ടി നിശ്ചയിച്ചു ആ ഉത്തരത്തിലേക്കു  പായുന്ന മനസ്സാണ്  ഇവിടെ ദൃശ്യമാകുന്നത്.   പ്ലേറ്റോ എഴുതിയ 'ദി റിപ്പബ്ലിക്കി'ലെ ഇല്ലാത്തത് ഉണ്ടെന്നു വിശ്വസിച്ച് അതിനുവേണ്ടി അലയുന്ന ആ  ബാലനെയാണ് ഓര്‍മ്മവരുന്നത്. തത്വജ്ഞാനപരമായി ആര്ജ്ജിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ള  മുന്നറിവുകള്‍ നേരത്തെ തീരുമാനിച്ച ഉത്തരത്തിലെക്കെത്തുവാന്‍ സ്വാമിയെ സഹായിയ്ക്കുന്നുമുന്ടു. ഇത് ഒരുതരം വെല്ലപൂശല്‍ തന്നെയാണ്. ദുഷ്ടനായ  ദുഷ്യന്തന്‍ കാളിദാസന്റെ തൂലികയിലൂടെ പുറത്തുവരുമ്പോള്‍ ശുഭ്രമാനസനായിത്തീരുന്നതുപൊലെ നുണയനും ചതിയനുമായ കൃഷ്ണനും ദിക്കാലാതിവര്ത്തിയും വിഷയാസംഗനും അചഞ്ചലധര്‍മനീതിയുതനായിത്തീരുന്നു.  എന്നാല്‍ മാതാപിതാക്കളെയും രാജ്യത്തെയും രക്ഷിക്കുക എന്ന വിഷയസംഗം കൃഷ്ണനെക്കൊന്ടു കംസനെ കൊല്ലിയ്ക്കുന്നുന്ടു.  സ്വരക്ഷക്കായി പൂതനയെ വധിക്കുന്നുന്ടു. കാളിന്ദിയില്‍  തനിയ്ക്കും തന്റെ ഗോപികമാര്‍ക്കും നിര്‍ഭയം കുളിക്കാന്‍ കാളിയനെ കൊല്ലുന്നുന്ട്.  പിന്നീട് മഹാഭാരതത്തിലുടനീളം നടമാടുന്ന അക്രമങ്ങളിലും അനീതികളിലും  ദൃഷ്ടങ്ങളും അദൃഷ്ടങ്ങലുമായ ഒട്ടനവധി ഇടപെടലുകള്‍ കൃഷന്‍ നടത്തുന്നുന്ടു. ഇതെല്ലാം വിഷയസംഗം കൊണ്ടല്ല കൃഷ്ണന്‍ ചെയ്യുന്നതെന്ന് ഏതു തത്വശാസ്ത്രകംബളമിട്ടു മൂടിയാണ് വിശ്വസിക്കേണ്ടത്.  എന്നിട്ട്  ഒടുവില്‍ കുരുക്ഷേത്രത്തില്‍ യുദ്ധം പാടില്ല, കൊല്ലരുത് എന്നാണു കൃഷ്ണന്‍ തന്റെ ഗീതോപദേശം കൊണ്ടു അര്‍ത്ഥമാക്കിയത് എന്ന് സ്വാമി പറയുമ്പോള്‍ അതില്‍ ഒളിച്ചിരിയ്ക്കുന്നത്‌ മുമ്പ് പറഞ്ഞ ആ മമത തന്നെയല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടി വരും.  കൃഷ്ണന്‍ ചെയ്തതും കൂട്ടുനിന്നതുമായ സകല കൊലപാതകങ്ങളും മറ്റുള്ളവര്‍ക്കും തനിയ്ക്കുമുള്ള ചില നേട്ടങ്ങള്‍ക്ക്‌ വേണ്ടിത്തന്നെയായിരുന്നു. എന്നിട്ട് യുദ്ധക്കളത്തില്‍ വച്ച് കര്മയുദ്ധം വ്യര്‍ത്ഥം ആണെന്ന് ഉത്ബോധിപ്പിയ്ക്കുന്നതില്‍ ധര്‍മ്മവ്യതിയാനം തന്നെയല്ലേ ഉള്ളത്. എന്നാല്‍  പിന്നീട്  കര്‍ണ്ണനേയും  ഭീഷ്മരേയും ദുര്യോധനനെ വരെ ചതിച്ചു വധിയ്ക്കാന്‍ സഹായിക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിച്ചേരുന്നു.  ഇവിടെയും പൂര്‍വോക്തമായ  ധര്മത്തില്‍ നിന്നും കൃഷ്ണന്‍ ഓടിമറയുന്നു.  വിഷയസംഗം ഉണ്ടാകാതെ കര്‍മം ഉണ്ടാകില്ല.  പ്രവേശം  മുതല്‍ നിര്‍ഗമനം വരെ കൃഷ്ണന്‍ എന്ന ഭാരതകഥാപാത്രം കര്മസംഗനാണ്.  വിഷയസംഗമില്ലാതെ കൃഷ്ണന്‍ യുദ്ധക്കളത്തില്‍ എത്തുകപൊലുമില്ല.  ഈ ഒരുകാര്യം മാത്രം മതിയാകും കൃഷ്ണന്റെ വിഷയസംഗത തെളിയിയ്ക്കാന്‍.
യുദ്ധക്കളത്തില്‍ വന്നിട്ടും യുദ്ധം ചെയ്തില്ലല്ലോ എന്നുള്ളതില്‍ കഴമ്പില്ല. യുദ്ധക്കളത്തിന്റെ നടുവിലേയ്ക്ക് കൃഷ്ണന്‍ എടുത്തെറിയപ്പെട്ടത് ഈ വിഷയസംഗം കൃഷ്ണനില്‍ ശക്തമായി നില്‍ക്കുന്നതിനാലാണ്.  ആയുധം കൊണ്ടുള്ള യുദ്ധം മാത്രമാണ് യുദ്ധം എന്ന് സ്വാമി ഈ ഘട്ടത്തില്‍   ചിന്തിയ്ക്കുന്നതായി തോന്നുന്നു. അത് മുന്‍ചൊന്ന മമതയാല്‍  കൃഷ്ണനെ രക്ഷിച്ചെടുക്കാനുള്ള വ്ര്യഗ്രത മൂലം കണ്ടെത്തുന്ന ഒരു ന്യായീകരമാണെന്നു മാത്രമേ ഇത്തരുണത്തില്‍ പറയാനൊക്കു.  
വിഷയസംഗത്ത്തിന്റെ പരിണാമഗുപ്തിയായി ഈ യുദ്ധത്തെ കാണാമെങ്കില്‍ അതേ വിഷയസംഗതീവ്രതയിലേയ്ക്കു  തന്നെയാണ് കൃഷ്ണനേയും ഭാരതകര്‍ത്താവായ വ്യാസന്‍ എത്തിയ്ക്കുന്നത്. കാലാതിവര്ത്തിയായി നിലനില്‍ക്കുന്ന ചരിത്രശേഷിപ്പുകളുടെ പേരില്‍ അറിയപ്പെടുന്നത് അതിനുവേണ്ടി പ്രത്യക്ഷമായി വിയര്‍പ്പൊഴുക്കുന്നവരല്ല. അതിനുവേണ്ടി ആയുധമേന്തിയവനുമല്ല. മറിച്ചു അതേന്തിച്ചവരാണ്.  ശാശ്വതമായ സ്നേഹത്തിന്റെ ആ ശവകുടീരം പനിതുയര്ത്താന്‍ ഷാജഹാന്‍ കല്ലു ചുമന്നതായി  അറിവില്ല. പക്ഷെ താജ്മഹല്‍ ഷാജഹാന്റെ സൃഷ്ടിയാണ്. പ്രസ്തുതത്ത്തില്‍  ആയുധമേന്താത്ത കൃഷ്ണന്റെ കയ്യില്‍ യുദ്ധത്തിന്റെ ചുക്കാന്‍ വ്യാസന്‍ നല്‍കിയത്, തന്ത്രശാലിയായ യാദവകൃഷ്ണന്‍ നയിച്ച്‌ പരിസമാപ്തിയിലെത്തിച്ച  മഹാഭാരതയുദ്ധം എന്ന് പുകള്‍ പേറാനാണ്.  


   "स्वधर्ममपि चावेक्ष्य  न विकम्पितुमर्हसि "  എന്നുള്ളിടത്തും "धर्म्याद्धि श्रेयोSन्यत्र  क्षत्रियस्य न विद्यते   എന്നുള്ളിടത്തും പ്രതിപാദിതങ്ങളായ ധര്‍മം എന്ന പദങ്ങള്‍ക്കു സ്വാമി നല്‍കുന്ന വ്യാഖ്യാനം എത്ര പരിഹാസ്യമാണ്.  "ധര്‍മ്മത്തിന്റെ പാതയില്‍ നിന്നുകൊണ്ടുള്ള യുദ്ധം നിനക്ക് ശ്രേയസ്കരം" എന്നാണു സ്വാമി അതിനു നല്‍കുന്ന വ്യാഖ്യാനം.  ഇവിടെ ധര്‍മ്മം എന്ന പദത്തിന് കടമ എന്ന അര്‍ഥം അദ്ദേഹം മനപൂര്‍വം നല്‍കുന്നില്ല. അങ്ങിനെ എടുത്താല്‍ സ്വന്തം ധര്‍മം (ക്ഷത്രിയധര്മം = യുദ്ധം) നീ അനുഷ്ടിക്കുന്നതിലൂടെ മാത്രമേ നിനക്ക് ശ്രേയസ്സ് ലഭിക്കൂ എന്നു സ്വാമിയ്ക്ക് വ്യാഖ്യാനിക്കേണ്ടി വരും.  അങ്ങിനെ വന്നാല്‍ കര്മയുദ്ധത്തിനു  കൃഷ്ണന്‍ ആവിശ്യപ്പെട്ടു എന്നു തന്നെ സമ്മതിയ്ക്കേന്റിയും  വരും.  അതോടെ ഗീത യുദ്ധനിരാസം ചെയ്യുന്നില്ല എന്നും.

      क्षतात्रायते इति क्षत्रियः എന്ന നിരുക്തം വച്ച് ഒരു ക്ഷത്രിയന്റെ ധര്‍മം (ക്ഷാത്രധര്‍മം)  ത്രാണനം ചെയ്യുക എന്നതാണ്. ത്രാണനത്തിനു സൌകര്യപൂര്‍വ്വം ഏതു വ്യാഖ്യാനം നല്‍കിയാലും ആയുധ മേന്തേന്‍ടി വന്നാല്‍ പരാപരാന്തരമില്ലാതെ പ്രാണത്രാണാര്‍ഥം ക്ഷത്രിയന്‍  ആയുധം ഏന്തണം .  അതാണ്‌ പ്രാചീനന്റെ  ക്ഷാത്രധര്മം.  ആ ധര്മാത്ത്തില്‍ യുദ്ധവും കടന്നു വരുന്നുണ്ട്.  വര്‍ണാശ്രമധര്‍മം എന്ന ഒരു സാമൂഹികക്രമം തന്നെ നിലവിലുണ്ടായിരുന്നു. ഇതില്‍ സൂചിതമായ ധര്‍മത്തിന് കടമ എന്നു തന്നെയാണ് അര്‍ഥം.    "स्वधर्ममपि चावेक्ष्य  न विकम्पितुमर्हसि "  (സ്വന്തം ധര്‍മം വച്ച് നോക്കുമ്പോഴും നീ വിറയ്ക്കേണ്ട കാര്യമില്ല. )   "धर्म्याद्धि श्रेयोSन्यत्र  क्षत्रियस्य न विद्यते  [ഒരു ക്ഷത്രിയന് സ്വന്തം ധര്‍മ്മം (ക്ഷാത്രധര്‍മ്മം = യുദ്ധം ) തന്നെയാണ് ശ്രേയസ്കരം] എന്നീ ഉപദേശങ്ങളില്‍ ഒരു ക്ഷത്രിയന്റെ  ശ്രേയസ്സ്  വര്‍ദ്ധിയ്ക്കുന്നത്  സ്വകര്തവ്യനിര്‍വഹണത്തിലൂടെത്തന്നെയാണ്" എന്നാണു. ഇവിടെ സ്വാമി പറയുന്നതുപോലെ അതായത്  "ധര്‍മ്മത്തിന്റെ പാതയില്‍ നിന്നുകൊണ്ടുള്ള യുദ്ധം നിനക്ക് ശ്രേയസ്കരം"  എന്നു വ്യാഖ്യാനിച്ചാല്‍ ധര്‍മ്മമാകുന്ന പാതയില്‍ നിന്നുള്ള യുദ്ധം ഒരു ക്ഷത്രിയന് മാത്രമാണ് ശ്രേയസ്കരം,ഇതര വര്‍ണങ്ങളായ  ബ്രാഹ്മണ,വൈശ്യ ,ശുദ്ര വിഭാഗങ്ങള്‍ക്ക് ധര്മത്തിന്റെ പാതയില്‍ നിന്നുകൊണ്ടുള്ള ഒരു യുദ്ധം ശ്രേയസ്കരമാവില്ല എന്നു കരുതേണ്ടി വരും. അവ്യാപ്തി ദോഷം വരുകയും ചെയ്യും.  കാരണം "ക്ഷത്രിയസ്യ"  എന്നാണു കൃഷ്ണന്റെ ഉപദേശം. ക്ഷത്രിയന് മാനവന്‍ എന്ന ഒരര്‍ത്ഥം ഇല്ല താനും. ക്ഷത്രിയന്റെ ധര്‍മം മനസ്സിലാക്കണമെന്നും ആ ധര്‍മ്മം ആകുന്ന യുദ്ധം ചെയ്യുന്നവനാണ് യഥാര്‍ത്ഥ ക്ഷത്രിയന്‍, മാത്രമല്ല അതിലൂടെ മാത്രമേ ക്ഷത്രിയന് ശ്രേയസ്സ് പ്രാപ്തമാകൂ എന്നുമാണ് അതിന്റെ സാമാന്യമായ അര്‍ഥം.  സ്വാമിയുടെ വ്യാഖ്യാനമായ  "ധര്‍മ്മം തെറ്റാത്ത യുദ്ധം" എന്നു പറഞ്ഞാല്‍ എച്ചുകെട്ടലാകും.  പക്ഷെ "ക്ഷത്രിയസ്യ" എന്ന പദം കണ്ടില്ലെന്നു നാടിയ്ക്കേന്റി വരും. 
  അര്‍ജുനനോടാണ് ഈ ഉപദേശം എന്നകാര്യം വിസ്മരിച്ചുകൊണ്ടു  വ്യാസന്‍ ഈ പദ്യം രചിക്കില്ല. ഇതിലെ ക്ഷത്രിയ എന്ന പദം അര്‍ജുനസംബന്ധം ആണെന്നതില്‍ സ്വാമിയ്ക്കും സംശയം ഉണ്ടാകാന്‍ തരമില്ല.  എന്നാല്‍ മാത്രമേ  ഇതിലെ ധര്മപദങ്ങള്‍ ചേരൂ.  
  ഇവിടെ മറ്റൊന്ന് കൂടി സ്വാമി പറയുന്നു. ക്ഷത്രിയന്‍ എന്ന പദത്തിന് പ്രയോഗിച്ചു ലഭിച്ച അര്‍ഥം എടുക്കരുതെന്നും നിരുക്തകാരന്മാരും മറ്റും നല്‍കിയ അര്‍ത്ഥം എടുക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.  എന്നാല്‍ ധര്‍മം എന്ന പദത്തിന് അദ്ദേഹം പ്രയോഗിച്ചു സിദ്ധമായ അര്‍ത്ഥമാണ് സ്വീകരിയ്ക്കുന്നത്.  ഇതു ഇരട്ടത്താപ്പാണ് 

(തുടരും.....)










Saturday 6 August 2011

ഗീതയിലെ യുദ്ധനിരാസം : ഒരു പകല്‍ക്കിനാവ് part I



(ധാരാളം അക്ഷരത്തെറ്റുകള്‍ കാണാം.  ശരിയായ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല. പല അക്ഷരങ്ങളും കോമ്പിനേഷന്‍ ശരിയാകുന്നില്ല.  സദയം ക്ഷമിയ്ക്കുക.)


തനിക്ക്  അജ്ഞേയമായതിനെ  ഭയക്കുകയോ ബഹുമാനിക്കുകയോ ചെയ്യുക എന്ന അടിസ്ഥാനപരമായ സ്വഭാവസവിശേഷതയുടെ പരിണാമഗുപ്തിയാണ്  ദൈവം.  ഭയപ്പെടുന്നതിനെ ബഹുമാനിച്ച് വശപ്പെടുത്തുക എന്ന പ്രാകൃതന്റെ കേവലം സാധാരണമായ ചിന്തയുടെ ഫലമാണ് ആചാരമായി പരിണമിച്ച ആരാധനആരംഭത്തില്ദൈവവും ആരാധനയും വിശ്വാസവും എല്ലാം  കേവലങ്ങലായിരിന്നു.  എന്നാല്‍ കാലം മനുഷ്യനുമായി പറന്നു പറന്നു പോകുന്തോറും ദൈവസങ്കല്പത്തിന് ആഘാതങ്ങള്‍ പലതുമേല്‍ക്കാന്‍ തുടങ്ങി.  ഈ  ആഘാതത്തില്‍ നിന്നും മതവും ദൈവവും രക്ഷപ്പെട്ടത് അവയുടെ സിദ്ധാന്തവല്ക്കരണത്തിലൂടെയായിരുന്നു.  സൈദ്ധാന്തികമായ ഒരു തലം ദൈവസങ്കല്പങ്ങള്‍ക്ക് നല്കപ്പെട്ടതോടെ മരിക്കാന്‍ തുടങ്ങിയ ദൈവം ജീവിയ്ക്കാന്‍ തുടങ്ങി. പണ്ടിതന്മാര്‍ക്കിടയില്‍പോലും ഈ സിദ്ധാന്തവല്ക്കരണത്തിന്റെ  ലഹരി നുരഞ്ഞു പൊന്തി.  പിന്നീടുള്ള നൂറ്റാണ്ടുകള്‍ കണ്ടത് ദൈവസങ്കല്പതിലേയ്ക്കുള്ള സൈധന്തികാചാര്യന്മാരുറെ പ്രവാഹമായിരുന്നു.  ശില്പിയുടെ കയ്യിലെ ചളി പോലെ ദൈവസങ്കല്‍പം പണ്ഡിതന്മാരുടെ കൈകളില്‍ പലരൂപഭാവങ്ങള്‍ നേടുകയായിരുന്നു. ദൈവതിനുന്റായ നാമങ്ങല്‍ക്കുപോലും അര്‍ഥങ്ങള്‍ അനെകങ്ങളായി പണ്ടിതഹസ്തങ്ങളില്‍ രൂപം കൊണ്ടു. ആത്മീയതയുടെ കുടക്കീഴില് ഏതാണ്ടെല്ലാ സൈധാന്തികാചാര്യന്മാരും അണിനിരന്നു.  ഉടലെടുക്കുന്ന സകല തത്വശാസ്ത്രങ്ങളും നിലനില്പിനായി ആത്മീയതയുടെ ചിറകിനടിയില്‍ അഭയം പ്രാപിച്ചു എന്നതാണ് സത്യം. ദൈവനിരാസം ഉത്ഘോഷിക്കുന്ന നൈയ്യായിക ദര്‍ശനങ്ങള്‍ക് പോലും ദൈവത്തിനു സ്ഥാനം കൊടുത്തുകൊണ്ട്  വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.  ആദ്ധ്യാദ്മിക ദര്‍ശനങ്ങള്‍ എല്ലാം തന്നെ ഉണ്ടായത് ഏതാണ്ട് ഈ കളി കളിച്ചു തന്നെ. 
    പ്രാചീനഭാരതീയദര്‍ശനങ്ങളില്‍ (ഷഡദര്‍ശനങ്ങള്‍ എന്ന് ധരിക്കേണ്ടതില്ല) ഗീതക്കുണ്ടായ സ്ഥാനം ചെറുതൊന്നുമല്ല.  ഗീതയുടെ സന്ദര്‍ഭപ്രകാരങ്ങളെല്ലാം  നാം ഹൈസ്കൂളില്‍ തൊട്ടു പഠിക്കുന്നു.  
   "ഗീത യുദ്ധത്തിനു വേണ്ടിയുള്ള പ്രചോദനമല്ല മറിച്ച് യുദ്ധനിരാസത്തിന്റെ  പ്രഖ്യാപനമാണ്"  എന്ന് സ്വാമി  നിര്മാലനന്ദ ഗിരി അസ്സന്നിഗ്ധം പറയുന്നു. അദ്ദേഹത്തിന്റെ ഗീതാചര്ച വളരെ ആകര്‍ഷകമാണ്.  വിജ്ഞാനപ്രദവുമാണ്. പക്ഷെ  ഗീത യുദ്ധത്തിനെതിരായിട്ടുള്ള ഒരു പ്രഖ്യാപനമാനെന്ന അദ്ദേഹത്തിന്റെ ആശയം എത്ര കണ്ണടചിട്ടും കണ്ണ് തുറന്നിട്ടും മനസ്സിലാകുന്നില്ല. 
     യുദ്ധത്തെ സ്നേഹിയ്ക്കാത്ത ഒരാളെന്ന നിലയില്‍ ഗീത യുദ്ധനിരാസത്തെ ചെയ്യുന്നു എന്ന് വന്നാല്‍ അത് നല്ലത് തന്നെ.  ഒരു അദ്ധ്യാപകനെന്ന നിലയില്‍ ക്ലാസ്സില്‍ പലവട്ടം ഗീതയെക്കുരിചുല്ല പരാമര്‍ശങ്ങള്‍ വരുമ്പോഴും യുദ്ധത്തിനു വേണ്ടി ഗീത നിലകൊള്ളുന്നു എന്ന് പലവട്ടം പറഞ്ഞുകൊടുത്തിട്ടുമുന്ടു.  ഇത്രയും ലോകപ്രശസ്തമായ ഒരു കൃതി ഹിംസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് വരുന്നതില്‍ സന്തോഷം തന്നെയാണ്.  
  ധര്മയുദ്ധത്തെ കര്മയുദ്ധമായി അര്‍ജുനന്‍ തെറ്റിദ്ധരിച്ചതിന്റെ ഫലം തന്നെയാണ് യുദ്ധം എന്ന് സ്വാമി വീണ്ടും വീണ്ടും പറയുന്നു.  ചില ചോദ്യങ്ങള്‍ മനസ്സില്‍ ഉയരുന്നു.  

  ൧)  നൂറുകണക്കിന് ശ്ലോകങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും കൃഷ്ണന്‍ കര്മയുദ്ധം നിരര്‍ത്ഥകം    
      ആണെന്ന് പറഞ്ഞിട്ടുണ്ടോ ? न എന്ന ഒരു പദം മതിയാകും ഇതിനെ  
      ബോധിപ്പിക്കുവാന്‍ . 

  ൨) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല യുദ്ധം ചെയ്യണം എന്ന് പറഞ്ഞിട്ടുമില്ലേ?

      "युद्धाय युज्यस्व नैव पापमावाप्स्यसि

    (യുദ്ധത്തിനു തയ്യാരാകൂ, അതില്‍ നിനക്ക് പാപബാധയുന്ട്ടാകില്ല.)  യുദ്ധനിരാസത്തിന്റെ 
     വക്താവില്‍ നിന്നും ഈ വാക്കുകള്‍ ഉണ്ടാകുന്നതെങ്ങനെ ?

  ൩) യുദ്ധനിരാസമായിരുന്നു കൃഷ്ണന്റെ പരമൊദ്ദെശമെന്കില് ഇത്രയും ദുര്ഗ്രഹമായി 
      കാര്യങ്ങള്‍ എന്തിനു പറഞ്ഞു ?  വിഷയത്തിന്റെ  ആഴം ദുര്‍ഗ്രഹത ഉണ്ടാക്കുന്നു എന്നുള്ളത് വാദത്തിനു വേണ്ടി സമ്മതിക്കാം.  പക്ഷെ എത്ര ദുര്ഗ്രഹം ആണെങ്കിലും സകലതും പറഞ്ഞിട്ട് "യുദ്ധം അജ്ഞാനത്തിന്റെ ഫലമാണ്, നിരര്‍ത്ഥകം  ആണ് " എന്ന് ഒരു വാചകം എന്തുകൊണ്ട് സുഗ്രഹമായി പറഞ്ഞില്ല ?

  " अतो युद्धो न हृद्यते मे "  എന്ന ഒരു വരി മതിയാകും കൃഷ്ണന്.  പക്ഷെ അതൊട്ട്‌ കാണുന്നുമില്ല.  ഇനിയൊരുപക്ഷേ  പാന്ധിത്യത്തിന്റെ  ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രമേ ഈ ആശയം വ്യക്തമാകൂ എന്നാണെങ്കില്‍ ഇത്ര വിദഗ്ധമായി കൃഷ്ണന്‍ എന്തിനതു ഒളിപ്പിച്ചു വച്ചു ?  ആ കാലഘട്ടത്തിന്റെ വിജ്ഞാനതലം വച്ചുള്ള ഒരു ആശയാവതരണം ആണ് കൃഷ്ണന്‍ നടത്തിയത് എന്നാണെങ്കില്‍ എന്തുകൊണ്ട് അര്‍ജുനന് കൃഷ്ണന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ കഴിയാതെ കര്‍മയുദ്ധത്തിനു തയ്യാറായി?  'സാക്ഷാല്‍ ഈശ്വര'നായ കൃഷ്ണന്‍ പറഞ്ഞിട്ടും അര്‍ജുനന് മനസ്സിലാകാതെ പോയെങ്കില്‍ സര്‍വശക്തനായ ഈശ്വരന്ടെ സര്‍വശക്തിത്വപരിവേഷമല്ലേ ഇവിടെ തകരുക ?  അങ്ങിനെയാണെങ്കില്‍ പിന്നീടുന്ടായ സകല നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി കൃഷ്ണന്‍ തന്നെയാണെന്ന് ഗാന്ധാരി കരുതിയെങ്കില്‍ അതിലെന്താണ് തെറ്റ് ?  
   പിതൃഘാതിയായിത്തീരാന്‍, ഭ്രാതൃഘാതിയായിത്തീരാന്‍ ആഗ്രഹിയ്ക്കാതെ ദുഖിച്ചു നിന്നതിനാലാണ് അര്‍ജുനന് അത് ഗ്രഹിയ്ക്കാന്‍ കഴിയാതിരുന്നത് എന്ന വാദവും കൃഷ്ണന്റെ മഹത്വം കുറയ്ക്കാനേ ഉപകരിക്കൂ.  യുദ്ധനിരാസത്തിനു വേണ്ടി ഭഗവാന്‍ നേരിട്ട് വന്നു ഗീതോപദേശം ചെയ്തിട്ടും അര്‍ജുനന്‍ യുദ്ധം ചെയ്തു എന്നാനെങ്ങ്കില്‍ ഭഗവദ്ഗീത  പരാജപ്പെട്ടു എന്നുവേണം കരുതാന്‍ !!
സന്ദര്‍ഭം പഠിയ്ക്കുന്പോള്‍ വൈരുദ്ധ്യവും വന്നു ചേരുന്നു. യുദ്ധം ചെയ്യില്ല എന്ന് ശഠിച്ചു തളര്‍ന്നിരിയ്ക്കുന്ന ഒരാളുടെ മുന്‍പില്‍ നിന്ന് യുദ്ധനിരാസത്തെക്കുരിച്ചു കൃഷ്ണന്‍ പ്രസങ്ങിച്ചത് അധികപ്രസങ്ങമായിപ്പോയി എന്ന് വേണം പറയാന്‍. 

(തുടരും....)



Thursday 4 August 2011


മാപ്പ് ......നന്ദി.....സന്തോഷം....
സീകെബി സാറിന്റെ "വെള്ളമടിക്കാത്ത ചന്ദ്രന്‍" വെള്ളമടിച്ചിരുന്നു വായിക്കുന്നത് പോലെ വായിച്ചിട്ടാവാം അത് വായിച്ചുതീരുന്നതുവരെ ഞാനാകെ സീരിയസായി ഇരുന്നു പോയി. നര്‍മം എന്നാ വിഭാഗത്തിലാണ് ഇതു വന്നത് എന്നാ  കാര്യം നോക്കുവാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. കാര്യങ്ങള്‍ വേണ്ടപോലെ മനസ്സിലാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒരു അബദ്ധവും പറ്റി.  അത് നേരെ രവിചന്ദ്രന്‍ സാറിനോട് കേറി ചോദിക്കുകയും ചെയ്തു.  ഛെ! . 
ഞാന്‍ ഈ  ലോകത്ത് പുതിയതാണ്.  പക്ഷെ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതില്‍ പുതിയതോ പഴയതോ എന്നതിന് പ്രസക്തിയില്ല എന്നെനിക്കറിയാം . ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്‌ ക്രിയേറ്റ് ചെയ്തിട്ട് ആദ്യമായി മലയാളത്തില്‍ അയയ്ക്കുന്ന ഒരു  കമെന്റ് ആണിത്. അതും 
സീകെബി സാറിനോടുള്ള എന്റെ ക്ഷമാപണവും..........
 എന്റെ തെറ്റ് മനസ്സിലാക്കിത്തന്ന രവിചന്ദ്രന്‍ സാറിനോടുള്ള നന്ദിയും.........
 രേഖപ്പെടുതിക്കൊന്ടു തുടങ്ങാനായതില്‍ അല്പം സന്തോഷവും.